നദിയിൽ കുളിക്കുന്നതിനിടയിൽ പിരാന മത്സ്യങ്ങളുടെ ആക്രമണത്തിന് ഇരയായെന്നും, ഇതിൽ തന്റെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടെന്നും വെളിപ്പെടുത്തി യുവാവ് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങൾ കൃത്രിമമാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായിലിയാൻഡ്രോ അപോണ്ടെ എത്തിയത്.
എന്നാൽ ഈ സംഭവത്തിന്റെ ആധികാരികത ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ലിയാൻഡ്രോ അപോണ്ടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ബെല്ലാവിസ്റ്റയിൽ വെച്ച് പിരാനകൾ തന്റെ വിരൽ കടിച്ചുമുറിച്ച സമയത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങളെന്നായിരുന്നു സ്പാനിഷ് ഭാഷയിലുള്ള കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. വെള്ളത്തിൽ നിൽക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ, പ്രത്യേകിച്ചും പുറംഭാഗത്ത് കടിച്ചുകയറുന്ന മത്സ്യങ്ങളെ കൈകൊണ്ട് മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എന്നാൽ വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള സംശയങ്ങളും വിമർശനങ്ങളുമാണ് നെറ്റിസെൻസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ദൃശ്യങ്ങളിലെ മത്സ്യങ്ങളുടെ ചലനങ്ങൾ സ്വാഭാവികമല്ലെന്നും ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നുമായിരുന്നു പ്രധാന വിമർശനം.
മത്സ്യങ്ങൾ കടിച്ചിട്ടും ശരീരത്തിൽ യാതൊരുവിധ മുറിവുകളോ പാടുകളോ കാണാനില്ലെന്നതും ചിലർ ചൂണ്ടിക്കാണിച്ചു. പിരാനകൾ ഇത്തരത്തിൽ ശരീരത്തിൽ ഒട്ടിപ്പിടിക്കുകയല്ല, മറിച്ച് മാംസം കടിച്ചെടുക്കുകയാണ് ചെയ്യുകയെന്ന വാദവും ഉയർന്നിരുന്നു.
ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയ അപോണ്ടെ, “അവ എന്റെ വിരലിന്റെ ഒരു ഭാഗം എടുത്തു” എന്ന് തന്റെ വാദം ആവർത്തിക്കുകയാണുണ്ടായത്. താൻ പങ്കുവെച്ച ദൃശ്യങ്ങൾ തികച്ചും യാഥാർത്ഥമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എങ്കിലും, വീഡിയോയിൽ കാണുന്നവ യഥാർത്ഥത്തിൽ പിരാനകൾ തന്നെയാണോ എന്നതിനെക്കുറിച്ചോ, സംഭവം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

