
ചവറ∙ അഭിഭാഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചവറ കുളങ്ങരഭാഗം ഇളംമ്പേഴത്ത് വീട്ടിൽ അഡ്വ.
എൽ.ആർ.വിഷ്ണു നാരായൺ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.റിട്ട.ജില്ലാ ജഡ്ജി എൻ.രവിയുടെയും എസ്.ലക്ഷ്മി ദേവിയുടെയും മകനാണ്. രാവിലെ 8ന് മാതാപിതാക്കൾ തേവലക്കര അരിനല്ലൂരിലെ മരണവീട്ടിൽ പോയി തിരികെ എത്തിയപ്പോഴാണ് മകനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഭാര്യ രഞ്ജിനിയും മകൻ എഴുമാസം പ്രായമുള്ള മാധാവ് നാരായണും രഞ്ജിനിയുടെ കരുവാറ്റയിലെ വീട്ടിലായിരുന്നു. ചവറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. കൊല്ലം ബാർ അസോസിയേഷൻ അംഗമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]