
തിരുവനന്തപുരം ∙ പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയർന്നതോടെ സപ്ലൈകോയുടെ 1600ൽപരം വിൽപനകേന്ദ്രങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നു. പ്രതിമാസം 15 ലക്ഷം പാക്കറ്റ് വരെയായി വിൽപന ഉയർന്നു. പലയിടത്തും സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയാണ്.
സബ്സിഡി നിരക്കിൽ ഒരു ലീറ്റർ പാക്കറ്റിന്റെ വില ഇപ്പോൾ 329 രൂപ വരെയാണ്. വെളിച്ചെണ്ണ ഉൾപ്പെടെ സബ്സിഡി സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മറ്റു സാധനങ്ങൾ വാങ്ങുന്നതിനാൽ സപ്ലൈകോയുടെ വിറ്റുവരവും വർധിച്ചു.
ഈ മാസം മുതൽ 10 കിലോ സബ്സിഡി അരി റേഷൻ കാർഡ് ഉടമകൾക്കു നൽകുന്നത് രണ്ടുഘട്ടമായി മാറ്റിയതും വിൽപനയ്ക്കു ഗുണകരമായി എന്നാണു വിലയിരുത്തൽ.
അതേസമയം,
കൂടുതൽ വെളിച്ചെണ്ണ സ്റ്റോക്ക് എത്തിക്കാനായി ക്ഷണിച്ച ടെൻഡർ ഉറപ്പിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും. 6 വിതരണക്കാരാണ് ടെൻഡറിൽ പങ്കെടുത്തതെന്നാണു സൂചന.
സപ്ലൈകോയുടെ ഓണക്കാലത്തെ വിപണി ഇടപെടൽ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള നിർണായക യോഗവും തിങ്കളാഴ്ച മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേരും. സപ്ലൈകോ ചെയർമാനും ഭക്ഷ്യവകുപ്പ് സെക്രട്ടറിയുമായ എം.ജി.രാജമാണിക്യം, സപ്ലൈകോ എംഡി അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]