
തൃശൂർ ∙ ഭാര്യയുടെയും മകന്റെയും ജന്മദിനം വൈകിട്ട് ആഘോഷിക്കാനിരിക്കെ രാവിലെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനു ദാരുണാന്ത്യം. ലാലൂർ ചിറമ്മൽ ചാക്കോ പോളിന്റെയും ഷേർളിയുടെയും മകൻ ഏബൽ ചാക്കോ പോളാണ് (34) മരിച്ചത്.
9.04ന് അയ്യന്തോൾ–പുഴയ്ക്കൽ റോഡിൽ അയ്യന്തോൾ മാർക്കറ്റിനു സമീപമായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണ ഏബൽ ബസിനടിയിൽപ്പെടുകയായിരുന്നു.
ഫെഡറൽ ബാങ്കിന്റെ കുന്നംകുളം ശാഖയിൽ അസി. മാനേജരായിരുന്നു.
സംസ്കാരം ഇന്നു വൈകിട്ടു 3ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. കിഴക്കേക്കോട്ടയിലെ ഐഡിബിഐ ബാങ്ക് ജീവനക്കാരിയാണ് ഭാര്യ ആനറ്റ് ആൻ ജോയ്.
സഹോദരങ്ങൾ: ഏഡ്രിയൽ ജോസ് പോൾ (യുകെ), ഏഗ്നൽ ടോം പോൾ (എംബിഎ വിദ്യാർഥി, ഡൽഹി). കോൺഗ്രസ്, ബിജെപി കൗൺസിലർമാരും ആം ആദ്മി പാർട്ടി പ്രവർത്തകരും റോഡ് ഉപരോധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]