പിണങ്ങോട്∙ വാഗ്ദാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ മാറി താമസിക്കാൻ തയാറല്ലെന്ന നിലപാടിൽ ലക്ഷം വീട് കോളനിക്കാർ. വെങ്ങപ്പള്ളി പഞ്ചായത്ത് 12ാം വാർഡിലെ മണ്ണിടിച്ചിൽ ഭീഷണി തുടരുന്ന ലക്ഷം വീട് കോളനിയിലെ കുടുംബങ്ങളാണ് ഇവിടെ നിന്ന് മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നത്. 5 വീടുകളാണ് ഏറെ അപകടാവസ്ഥയിലുള്ളത്.
കഴിഞ്ഞ ദിവസവും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ അപകടാവസ്ഥ ഏറുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
ഇവരെ പുനരധിവസിപ്പിക്കുന്നതിനു സ്ഥലവും വീടും വാങ്ങാൻ 2020ൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇതേ കുറിച്ച് അന്വേഷിക്കുമ്പോൾ ഫണ്ട് ലഭ്യമല്ല എന്ന വിവരമാണു ലഭിക്കുന്നത്. എല്ലാ മഴക്കാലത്തും സുരക്ഷിത സ്ഥാനങ്ങളിലേക്ക് താൽക്കാലികമായി മാറാൻ അധികൃതർ ആവശ്യപ്പെടുകയാണ് പതിവ്.
എന്നാൽ ഇനി ഇത്തരത്തിൽ മാറാൻ തയാറല്ലെന്ന് അവർ അറിയിച്ചെന്നു വാർഡംഗം കെ.പി. അൻവർ പറഞ്ഞു.
ഓരോ തവണ മാറ്റിപ്പാർപ്പിക്കുമ്പോഴും സ്ഥിരം സംവിധാനം ഒരുക്കാമെന്ന വാഗ്ദാനം പാലിക്കാത്തതാണ് ഇതിനു കാരണമായി ഇവർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

