
കട്ടപ്പന ∙ കനത്ത മഴയെ തുടർന്ന് മേട്ടുക്കുഴിയിൽ മണ്ണും കല്ലും ഇടിഞ്ഞുവീണ് വീടിനു നാശം. മേട്ടുക്കുഴി കിഴക്കേക്കര ശ്യാം ജോർജിന്റെ വീടിന്റെ ഭിത്തിയാണ് തകർന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീടിനു പിൻവശത്തെ മൺതിട്ടയും കല്ലും ഇടിഞ്ഞ് വീടിന്റെ ഭിത്തിയിലേക്ക് പതിക്കുകയായിരുന്നു. ഒരുമുറിയുടെ ഭിത്തി തകർന്നു.
ശബ്ദംകേട്ട് കുടുംബാംഗങ്ങൾ ഓടിമാറിയതിനാൽ അപകടമുണ്ടായില്ല.
ജനാല ഉൾപ്പെടെ തകർന്നു. വീടിനുള്ളിൽ മണ്ണും കല്ലും കൂടിക്കിടക്കുകയാണ്. വീടിന്റെ പിൻവശത്തും വലിയതോതിൽ മണ്ണടിഞ്ഞിട്ടുണ്ട്.
വീടിന്റെ ഭിത്തിയുടെ വിവിധ മേഖലകളിൽ വിള്ളലും വീണു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.
നഗരസഭാ-വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]