
ആയൂർ ∙ തുണിക്കട ഉടമയെയും മാനേജരെയും കടയോടു ചേർന്നുള്ള ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആയൂർ ടൗണിൽ കൊട്ടാരക്കര റോഡിൽ ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം കരിപ്പൂർ കരിപ്പതൊടിയിൽ അലി (35), മാനേജർ നിലമേൽ കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യ ദിവ്യമോൾ (40) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു ദിവ്യമോൾ വീട്ടിൽ എത്തിയില്ലെന്നും ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നതായും പൊലീസ് പറഞ്ഞു.
ബന്ധുക്കൾ രാവിലെ കടയിൽ എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നു.
തൊട്ടു താഴെ ഗോഡൗണായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ മുറിയുടെ കതകിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ വിവരം ചടയമംഗലം പൊലീസിൽ അറിയിച്ചു. രാവിലെ കടയിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴും കട
അടഞ്ഞ നിലയിലായിരുന്നു. അലിയുടെ പങ്കാളിത്തത്തിൽ ചടയമംഗലം മേടയിൽ ജംക്ഷനിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിൽ ദിവ്യമോൾ 2 വർഷത്തോളം ജോലി ചെയ്തിരുന്നു.
അലി കഴിഞ്ഞ ഓണത്തിനു തൊട്ടുമുൻപ് ആയൂരിൽ പുതിയ തുണിക്കട
തുടങ്ങിയപ്പോൾ ദിവ്യമോളെ മാനേജരായി നിയമിക്കുകയായിരുന്നു എന്നു പറയുന്നു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ദിവ്യമോൾക്കു പതിനഞ്ചും പത്തും വയസ്സുള്ള 2 പെൺമക്കളുണ്ട്.
ചടയമംഗലം ഇൻസ്പെക്ടർ സുനീഷ്, എസ്ഐമാരായ മോനിഷ്, ദിലീപ്, ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ മോൺ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പരിശോധനകൾക്കു നേതൃത്വം നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]