പുതിയ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി നടപ്പിലാകുന്നതോടെ പെൻഷൻ തുകയിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വ്യക്തമാക്കി.
ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നേരത്തെ സർവീസിലെ അവസാന ശമ്പളത്തിന്റെ 40 ശതമാനം വരെ പെൻഷനായി ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ പരിഷ്കാരത്തിലൂടെ ഇത് വെറും 10 ശതമാനമായി ചുരുങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് ഈ തീരുമാനമെന്നും എം.പി. കൂട്ടിച്ചേർത്തു.
കൂടാതെ, ആരംഭ ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ പിഎഫ് പെൻഷൻ ആനുകൂല്യം ലഭിക്കില്ലെന്ന വ്യവസ്ഥ പദ്ധതി തന്നെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇ.പി.എഫ്.ഒ (EPFO) പൂർണ്ണമായും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും എൻ.കെ.
പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. രാജ്യത്ത് കടുത്ത സ്വകാര്യതാ ലംഘനങ്ങളാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ ജനങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നീറ്റ് പരീക്ഷാ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം കേസുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എഫ്.ഐ.ആർ (FIR) റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

