കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത വ്യക്തിയെ ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചു എന്ന ഗുരുതരമായ ആരോപണമുയർന്ന സാഹചര്യത്തിലാണ് ഈ വകുപ്പുതല നടപടി.
കൂടാതെ, ഈ സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുദ്യോഗസ്ഥർക്കും വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
13 വയസുള്ള വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കുണ്ടറ സ്വദേശിയായ സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പിറ്റേദിവസം തന്നെ വിദ്യാർത്ഥിയെ കണ്ടെത്തുകയും, ഇതിനെത്തുടർന്ന് സിയാദിനെ വിട്ടയക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനുശേഷമുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും കസ്റ്റഡി മർദന ആരോപണം പുറത്തുവന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

