കോഴിക്കോട്∙ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിയ്ക്കുന്നതിനിടെ പ്രതി പിടിയിൽ. കോഴിക്കോട് നാലാം ഗേറ്റിനു സമീപത്തായുള്ള പാരഗൺ സ്റ്റാഫ് ക്വോട്ടേഴ്സിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച നടക്കാവ് സ്വദേശി ഭാവിയിൽ വീട്ടിൽ മുഹമ്മദ് അനസാണ് പിടിയിലായത്.
തേർവീട് റോഡിൽ താമസിക്കുന്ന കോട്ടയം സ്വദേശിയും പാരഗൺ ഹോട്ടലിലെ ഷെഫുമായ തോംസൺ എന്നയാളുടെ താമസസ്ഥലത്ത് കയറി പ്രതി മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
മോഷണശ്രമത്തിനിടെ പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]