പഴയങ്ങാടി ∙ പുതിയങ്ങാടി റോഡിലെ മാടായി കള്ള് ഷാപ്പിനു സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 35 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 9.30ന് ആണ് അപകടം.
മാട്ടൂലിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും പഴയങ്ങാടിയിൽനിന്നു മാട്ടൂലിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസുമാണു കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. പരുക്കേറ്റ 32 പേർ മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഉച്ചയോടെ ആശുപത്രി വിട്ടു.
പരുക്കേറ്റ മാട്ടൂൽ സ്വദേശികളായ ഫാത്തിമത്തുൽ മർവ (25), ഹസ്ന ഹമീദ് (26) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മാട്ടൂൽ സൗത്ത് സ്വദേശിനി ആദിലയെ (18) പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട ബസുകൾ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

