കണ്ണൂരിൽ മധ്യവയസ്കന്റെ ഭൗതികശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പ്രതിസന്ധിയിൽ.
ഒന്നര മാസത്തോളമായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകളാണ് അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ജൂലൈ 7-നാണ് ആയിക്കര ഹാർബറിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ചത് കായംകുളം സ്വദേശിയായ ബാബു ആണെന്നാണ് നാട്ടുകാരിൽ നിന്നും പ്രാഥമികമായി ലഭിച്ച വിവരം. തുടർന്ന് കായംകുളം മേഖലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബന്ധുക്കൾ ആരുംതന്നെ എത്താതിരുന്ന സാഹചര്യത്തിൽ, മൃതദേഹം എത്രയും പെട്ടെന്ന് കുഴിച്ചിട്ട് സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോർപ്പറേഷന് കത്ത് നൽകുകയായിരുന്നു. എന്നാൽ, മൃതദേഹം മറവ് ചെയ്യാൻ നിലവിൽ സ്ഥലമില്ലെന്നും പകരം ദഹിപ്പിക്കാമെന്നുമാണ് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്.
എന്നാൽ ഇത് അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് പൊലീസ് നിലപാട് എടുത്തതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായതും സംസ്കാരം അനിശ്ചിതത്വത്തിലായതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

