
ഇരിങ്ങാലക്കുട (തൃശൂർ) ∙
തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.ജി.
ശിവാനന്ദനെ തിരഞ്ഞെടുത്തു. 57 അംഗ ജില്ലാ കൗൺസിലിനെയും 50 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
ശിവാനന്ദന്റെ സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ. വി.എസ്.
സുനിൽ കുമാർ, ടി.ആർ. രമേഷ് കുമാർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം നിർദേശിച്ചിരുന്നു.
നാട്ടിക എംഎൽഎ സി.സി.
മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കി. ജില്ലാ സമ്മേളനത്തിൽ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലാ കൗൺലിലിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ മുകുന്ദൻ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
എന്നാൽ ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ലെന്നും മുകുന്ദൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]