
വയനാട് ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യത
∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
അറിയിപ്പ്
ബേക്കറി ഉൽപന്ന നിർമാണ പരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപന്നങ്ങളായ കേക്ക്, പഫ്സ്, ബർഗർ, സാൻഡ് വിച്ച്, കപ് കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണു പരിശീലനം. 18-45 ന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 7012992238.
ലാറ്ററൽ എൻട്രി പ്രവേശനം
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി കോഴ്സിൽ ഒഴിവുള്ള സീറ്റിൽ 11 നു രാവിലെ 9.30 മുതൽ 10.30 സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു/ വിഎച്ച്എസ്ഇ/ഐടിഐ/കെജിസിഇ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. 9496131281.
സൗജന്യ ഒപി സേവനം
മേപ്പാടി ∙ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ ഓഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. 8111885061.
സ്കോളർഷിപ്
കൽപറ്റ ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 2025 ജൂലൈ 1ന് 18നും 25നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്ക് ലയൺസ് ഡിസ്ട്രിക്ട് 318 ഇ–യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, കോഴിക്കോട്ട് നടത്തുന്ന ഒരു വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു സ്കോളർഷിപ് നൽകും. 9995652777.
അധ്യാപക നിയമനം
ഇരുളം ∙ ഗവ.ഹൈസ്കൂളിൽ നിലവിലുള്ള എൽപിഎസ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10ന് 2ന് സ്കൂളിൽ നടക്കും.
തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]