
കോഴിക്കോട് ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8– 10 വരെ തിരുവമ്പാടി അച്ചൻകടവ്, മുറമ്പാത്തി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
പെൻഷൻ മസ്റ്ററിങ്
കോഴിക്കോട് ∙ കോർപറേഷനിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ഓഗസ്റ്റ് 24ന് അകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്തണം.
അധ്യാപക നിയമനം
ഫറോക്ക് ∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി അറബിക് (ജൂനിയർ) അധ്യാപക കൂടിക്കാഴ്ച 7ന് രാവിലെ 9.30ന് ഹയർസെക്കൻഡറി ഓഫിസിൽ നടക്കും.