ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഗൂഗിൾ. വിവിധ ആപ്പുകളിൽ മീഡിയ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ആൻഡ്രോയിഡ് ഫോട്ടോ പിക്കറിൽ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നതിന് തൊട്ടുമുമ്പ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്.
സെൻസിറ്റീവ് കണ്ടന്റ് വാണിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂൾ ഇതിനോടകം തന്നെ ഗൂഗിൾ മെസേജസിൽ ലഭ്യമാണ്. നഗ്നത ഉൾപ്പെടാനിടയുള്ള ചിത്രങ്ങളും വീഡിയോകളും സ്വയമേവ ബ്ലർ ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്.
വ്യാപകമായി ഉപയോഗിക്കുന്ന ഫോട്ടോ പിക്കർ സോഫ്റ്റ്വെയറിലേക്ക് കൂടി ഈ ഫീച്ചർ വ്യാപിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോഡ് പരിശോധനകളിലൂടെയാണ് ആൻഡ്രോയിഡ് അതോറിറ്റി ഈ പുതിയ മാറ്റം കണ്ടെത്തിയത്.
ഡിവൈസിൽ തന്നെ പ്രവർത്തിക്കുന്ന ഈ സ്കാനറിന് അപകീർത്തികരമായതോ വ്യക്തതയില്ലാത്തതോ ആയ ഫോട്ടോകളും വീഡിയോകളും കണ്ടെത്താനുള്ള കഴിവുണ്ട്. ചിത്രങ്ങൾ അയക്കുന്നതിന് തൊട്ടുമുമ്പ് മുന്നറിയിപ്പ് നൽകുകയോ അല്ലെങ്കിൽ അവ സ്വീകരിക്കുമ്പോൾ സ്വയമേവ ബ്ലർ ചെയ്യുകയോ ആണ് ഈ ഫീച്ചർ ചെയ്യുന്നത്.
തുടർന്ന് ഉപയോക്താവിന് സ്വന്തം താല്പര്യപ്രകാരം ബ്ലർ നീക്കം ചെയ്യാനുള്ള അവസരവുമുണ്ട്. ഉപയോക്താക്കൾ അറിയാതെ സ്വകാര്യ ചിത്രങ്ങൾ അയച്ചുപോവുന്നത് തടയുന്നതിനും ആവശ്യമില്ലാത്ത ദൃശ്യങ്ങൾ കാണുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
മുതിർന്നവരുടെ കാര്യത്തിൽ ഈ ഓപ്ഷൻ മാന്വലായി എനേബിൾ ചെയ്യേണ്ടതുണ്ടെങ്കിലും കുട്ടികളുടെ അക്കൗണ്ടുകളിൽ ഇത് സ്വയമേവ പ്രവർത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

