കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സുധീർ കുമാറിന് കോടതി ജാമ്യം അനുവദിച്ചു. കേസ് പരിഗണിച്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
5 കോടി 80 ലക്ഷം രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടാണ് ഈ സഹകരണ സംഘത്തിൽ നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനിരയായി തിരുവള്ളൂർ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് ഈ ക്രമക്കേടുകൾ പുറംലോകം അറിയുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് സുധീർ കുമാറിനെതിരെ ആകെ 11 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

