
കണ്ണൂർ ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ, പാലം ഫെഡ്, കോളിപ്പാലം, നല്ലാണി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
മയ്യിൽ ∙ ചോലമുക്ക്, ചാളമൂല, ശാത്രിപീടിക, വിപിഎം ക്രഷർ, കുഞ്ഞിമൊയ്തീൻ പീടിക ട്രാൻസ്ഫോമർ പരിധി 8.00–4.00, പൊറോളം, തട്ടിൽ, എടച്ചേരിക്കണ്ടി, ബ്ലൂഇൻ കൊപ്ര കമ്പനി എന്നീ ട്രാൻസ്ഫോമർ പരിധി 11.00–4.00.
കടാച്ചിറ ∙ ആറ്റടപ്പ സ്കൂൾ, ആറ്റടപ്പ സിഡ്പെൻസറി ട്രാൻസ്ഫോമർ 9.30– 5.00, കൊറ്റൻകുന്ന് ട്രാൻസ്ഫോമർ 9.30– 2.00.
അറിയിപ്പ്
മാങ്ങാട്ടിടം ∙ യുപി സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നു. യോഗ്യതയുള്ളവർ ജൂലൈ 7-ന് 5 മണിക്ക് മുൻപ് മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം സ്കൂൾ ഓഫിസിൽ എത്തിക്കണം. ഫോൺ: 9496359246.
ഭരണസമിതി രൂപീകരണം ഇന്ന്
പയ്യാവൂർ∙ ഇരിക്കൂർ ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഭരണസമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് 4 ന് ചെമ്പന്തൊട്ടി കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) ഓഫിസിൽ നടക്കും.