
പത്തനംതിട്ട ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റേഷൻ വിതരണം ഇന്ന് അവസാനിക്കും
പത്തനംതിട്ട ∙ ജൂൺ മാസ റേഷൻ വിതരണം ഇന്ന് അവസാനിക്കുന്നതിനാൽ റേഷൻ വാങ്ങാൻ ബാക്കിയുള്ളവർ എത്രയും വേഗം വിഹിതങ്ങൾ കൈപ്പറ്റണം. പ്രവൃത്തി സമയം രാവിലെ 8 മുതൽ 12 വരെ, വൈകിട്ട് 4 മുതൽ 7 വരെ.
മസ്റ്ററിങ് സൗകര്യം
കോന്നി∙ ചിറ്റൂർമുക്ക് ജംക്ഷനിൽ മുരുപ്പേൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ, ക്ഷേമ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിങ് നടത്താനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കിടപ്പു രോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിങ് ചെയ്തു കൊടുക്കും. 9947344316, 9605566545.
വൈഎംസിഎ മാമ്പഴ–ചക്ക മേള നാളെ മുതൽ
തിരുവല്ല ∙ വൈഎംസിഎയുടെ മാമ്പഴ-ചക്ക മേളയും കാർഷിക വിപണനമേളയും നാളെ മുതൽ 7 വരെ വൈഎംസിഎയിൽ നടക്കും. 20 ൽപരം വിവിധ മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവും നടക്കും. വിവിധ ഇനം വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും മേളയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ കൃഷി ഉപകരണങ്ങളുടെയുംഅടുക്കള ഉപകരണങ്ങളുടെയും സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോർട്ടും ക്രമീകരിച്ചിട്ടുണ്ട് വിവിധയിനം ഗുണമേന്മയുള്ള പല വൃക്ഷത്തൈകളുടെ പ്രദർശനവും വിപണനവും നടക്കും. മേളയുടെ ഉദ്ഘാടനം ഒന്നിന് 11 ന് മാത്യു ടി.തോമസ് എംഎൽഎ നിർവഹിക്കും. വൈഎംസിഎ വികാസ് സ്കൂളിന്റെ ധനശേഖരണം ലക്ഷ്യമിട്ടാണ് മേള.
അഭയം പ്രാർഥനാ സംഗമം
കല്ലൂപ്പാറ∙ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭയം പ്രാർഥനാ സംഗമം 2ന് 10.30ന് നടക്കും. ഫാ.അജി കെ.വർഗീസ് ധ്യാന സന്ദേശം നൽകും. വികാരി ഫാ.ബിനോ ജോൺ അധ്യക്ഷത വഹിക്കും.
നേതൃസംഗമം ഇന്ന്
പത്തനംതിട്ട∙ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃസംഗമം ഇന്ന് 10.30ന് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കൽ അധ്യക്ഷത വഹിക്കും.
വൈദ്യുതി വിതരണം തടസ്സപ്പെടും
കൊടുമൺ ∙ അടൂർ 110 കെവി സബ് സ്റ്റേഷനിൽ നിന്ന് ഇടപ്പോൺ സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 110 കെവി ലൈൻ നിർമിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെ ഏഴംകുളം സെക്ഷൻ പരിധിയിലുള്ള ഏഴംകുളം, ഏനാത്ത്, ചിരണിക്കൽ, പറക്കോട് എന്നീ 11 കെവി ഫീഡറുകളുടെ പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും. എന്നാൽ സെക്ഷൻ പരിധിയിലുള്ള ഈ ഫീഡറുകൾ ഏതു സമയത്തും ബാക്ക് ഫീഡ് ചെയ്യുന്നതും ഫീഡറുകളിൽ ഏതു സമയത്തും വൈദ്യുതി കടന്നു വരുന്നതിനും സാധ്യതയുള്ളതിനാൽ ലൈനിനോടു ചേർന്ന് നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനും കായ്ഫലങ്ങൾ പറിക്കുന്നതിനും മുൻകൂർ അനുവാദത്തോടെ ലൈൻ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിക്കുന്നു.
അടൂർ വൈദ്യുതി സെക്ഷന്റെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പന്തളം തെക്കേക്കര സെക്ഷൻ ഓഫിസ് പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.