കണ്ണൂർ ജില്ലയിൽ ഇന്ന് (28-06-2025); അറിയാൻ, ഓർക്കാൻ
നീന്തൽ ചാംപ്യൻഷിപ്ഇന്ന്; കണ്ണൂർ ∙ ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാംപ്യൻഷിപ് ഇന്നു മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിങ് പൂളിൽ നടക്കുമെന്നു ജില്ലാ അക്വാറ്റിക് അസോസിയേഷൻ അറിയിച്ചു. ഡമോൺസ്ട്രേറ്റർഇൻ കംപ്യൂട്ടർഎൻജിനീയറിങ്
∙പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിൽ ഡമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
30നു രാവിലെ 10നു സ്ഥാപനത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ- 9447685420.
ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
മാഹി ∙ പോണ്ടിച്ചേരി കേന്ദ്രസർവകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്യുണിറ്റി കോളജിൽ ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബികോം, മൂന്നു വർഷ തൊഴിൽ അധിഷ്ഠിത ബിരുദ കോഴ്സുകളായ ഫാഷൻ ടെക്നോളജി, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്സ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്കു ജൂലൈ 10 വരെ അപേക്ഷിക്കാം.എസ്സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്കു പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നിയമാനുസൃത സംവരണം ഉണ്ടാവും. puccmaheadm.samarth.edu.in.
ഫോൺ– 9489139709, 7034915883. അപേക്ഷാ തീയതി നീട്ടി
∙കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്സിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി.
www.icmkannur.org. ഒപി വിഭാഗംആരംഭിച്ചു
പരിയാരം ∙ ഗവ.ആയുർവേദ കോളജ് ആശുപത്രിയിൽ കഴുത്തുവേദന, തരിപ്പ്, വൈറ്റമിൻ ഡി ന്യൂനത, അലർജി മൂലം തൊലിപ്പുറത്തെ ചൊറിച്ചിൽ, ദശ വളർച്ച മൂലമുള്ള മൂക്കടപ്പ്, എന്നിവയ്ക്കു പ്രത്യേക ചികിത്സ നൽകാനുള്ള ഒപി വിഭാഗങ്ങൾ ആരംഭിച്ചു.
രാവിലെ എട്ടു മണി മുതൽ ഒരു മണി വരെ പ്രവർത്തിക്കും. 9656414521, 8943805467.
താൽക്കാലിക ഡ്രൈവർ നിയമനം
മട്ടന്നൂർ∙ മാലൂർ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യതാരേഖകൾ സഹിതം ജൂലൈ 4നകം മാലൂർ പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.
അധ്യാപക ഒഴിവ്
കോളയാട് ∙ പെരുവ പാലയത്തുവയൽ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം: ജൂലൈ 1ന് 10.30ന്
പ്രവേശന പരീക്ഷ സൗജന്യ കോച്ചിങ് ക്ലാസ് 29ന്
മാഹി ∙ ജവാഹർ നവോദയ സ്കൂൾ പ്രവേശന പരീക്ഷ സൗജന്യ കോച്ചിങ് ക്ലാസ് 29നു രാവിലെ 10 മുതൽ പള്ളൂർ സ്കോളർ സ്കൂൾ ഹാളിൽ ആരംഭിക്കും. മാഹി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉള്ള നവോദയ സ്കൂൾ പ്രവേശന പരീക്ഷയുടെ ക്ലാസ് ആണ് നടക്കുക. നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇംഗ്ലിഷ് / മലയാളം മീഡിയം വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ബന്ധപ്പെടേണ്ട നമ്പർ 9349 934950.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

