
വയനാട് ജില്ലയിൽ ഇന്ന് (28-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അണ്ടർ 13 ചെസ് ചാംപ്യൻഷിപ്: കൽപറ്റ ∙ ജില്ലാ അണ്ടർ 13 ചെസ് സിലക്ഷൻ ചാംപ്യൻഷിപ് നാളെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2012 ജനുവരി 1 നോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം. 250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് ഗൂഗിൾ ഫോം മുഖേന ഇന്നു വൈകിട്ട് 6നു മുൻപ് ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 9744056901.
സ്റ്റുഡന്റ് കൗൺസലർ
കൽപറ്റ ∙ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും സ്റ്റുഡന്റ് കൗൺസലർ നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 4നു രാവിലെ 10നു ഐടിഡിപി ഓഫിസിൽ. 04936 202232.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന
കൽപറ്റ ∙ ജില്ലയിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിലെ ഘടക പദ്ധതികളിലേക്കു നിയമനം നടത്താൻ മത്സ്യ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 5ന് അകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ ലഭിക്കണം. 9446809539.