
മലപ്പുറം ജില്ലയിൽ ഇന്ന് (28-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എയർ റൈഫിൾ പരിശീലനം : മലപ്പുറം∙ ജില്ലാ റൈഫിൾ അസോസിയേഷൻ സഹകരണത്തോടെ മഞ്ചേരി സ്പോർട്സ് പ്രമോഷൻ അക്കാദമി നടത്തുന്ന എയർ റൈഫിൾ പരിശീലനം നാളെ രാവിലെ ഒൻപതിന് എസ്പിഎ റൈഫിൾ അക്കാദമിയിൽ നടക്കും. 12 വയസ്സിനു മുകളിലുള്ള ആൺ, പെൺ വിഭാഗത്തിന് എയർ റൈഫിൾ, എയർ പിസ്റ്റൽ എന്നിവയിൽ പരിശീലനം നൽകും. 9895243626
ദുർബല വിഭാഗ വികസന പദ്ധതി:അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽ അതിദുർബലരായി പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്ക് പ്രത്യേകം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമിവാങ്ങൽ, ഭവന നിർമാണം എന്നീ പദ്ധതികളുടെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, പഠനമുറി പദ്ധതിക്ക് 5 മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർക്ക് അപേക്ഷിക്കാം. 0483-2734901
തൊഴിൽ പരിശീലനം
പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫിസ് മുഖേന ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2 വർഷത്തേക്ക് പ്രതിമാസ സ്റ്റൈപെൻഡ്. ബിഎസ്സി നഴ്സിങ്, ജനറൽ 2 നഴ്സിങ്, എംഎൽടി, ഫാർമസി, റേഡിയോഗ്രാഫർ, ബിടെക് (സിവിൽ), പോളിടെക്നിക് (സിവിൽ), ഐടിഐ (സിവിൽ, സ്റ്റെനോഗ്രഫി) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 5ന് മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 0483 2734901.
സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
∙ 2006 ഏപ്രിൽ 1ന് ശേഷം നിർമിച്ചതും 2020 ഏപ്രിൽ 1ന് ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂർത്തീകരണത്തിനോ സർക്കാർ സഹായധനം കൈപ്പറ്റാത്തതും, 2.50 ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരുമായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷകൾ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ ലഭ്യമാക്കണം. 04931-220315
ചെമ്മീൻ കൃഷി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിൽ ബയോഫ്ലോക്ക് രീതിയിൽ ഉപ്പുവെള്ളത്തിലെ വനാമി ചെമ്മീൻ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. 25 സെന്റ് സ്ഥലമാണ് കുളങ്ങൾ നിർമിക്കാൻ ആവശ്യം. 18 ലക്ഷം രൂപ ചെലവ്. 60% സബ്സിഡി . വനിതകൾക്കും അപേക്ഷിക്കാം. ജൂലൈ 5നു മുൻപ് രേഖകൾ അതത് മത്സ്യഭവനുകളിലോ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ സമർപ്പിക്കണം. 8089669891.
അധ്യാപക ഒഴിവ്
∙ നിലമ്പൂർ കരിമ്പുഴ ജിഎൽപിഎസിൽ അധ്യാപക (എച്ച്ടിവി) ഒഴിവിൽ ഇന്ന് 10.30ന് അഭിമുഖം നടത്തും. 04931222033
∙ ചുങ്കത്തറ മാർത്തോമ്മാ കോളജിൽ കെമിസ്ട്രി, കൊമേഴ്സ് അതിഥി അധ്യാപക ഒഴിവിലേക്കു 30ന് ഉച്ചയ്ക്കു രണ്ടിന് കൂടിക്കാഴ്ച നടത്തും. 04931230510
യുജി പ്രവേശനം
∙ കാലിക്കറ്റ് സർവകലാശാല 2025-26 അധ്യയന വർഷത്തെ യുജി ഏകജാലക പ്രവേശനം രണ്ടാംഘട്ട അലോട്മെൻറുമായി ബന്ധപ്പെട്ട് നിലമ്പൂർ ഗവ. കോളജിലെ പ്രവേശന നടപടികൾ 30, ഒന്ന്, രണ്ട് തീയതികളിൽ നടത്തും.
ഐടിഐ പ്രവേശനം
∙ നിലമ്പൂർ ഗവ.ഐടിഐയിൽ ഐഎംസിയുടെ തൊഴിലധിഷ്ഠിത എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഓഫിസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, എസി മെക്കാനിക്, ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സുകളിൽ പ്രവേശനം തുടങ്ങി. പ്ലേസ്മെന്റ് പിന്തുണ ലഭിക്കും. 7510481819.