
പീച്ചി പാടത്തിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചു ടൂറിസം മന്ത്രി റിയാസ്; സന്ദർശക ബാഹുല്യം ഭയന്നു ജാഗ്രതാ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിയമ്പാറ ∙ പീച്ചി പാടത്തിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചു ടൂറിസം മന്ത്രി; സന്ദർശക ബാഹുല്യം ഭയന്നു ജാഗ്രതാ നിർദേശം നൽകി നാട്ടുകാർ. ഡാമിലെ വെള്ളം നിറയുന്നതിനു മുൻപ് ഹരിതാഭമായി കിടക്കുന്ന വാണിയമ്പാറയ്ക്കടുത്തുള്ള പീച്ചി പാടത്തിന്റെ ദൃശ്യമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അടുത്തകാലത്തായി പീച്ചിപാടത്തിന്റെ ദൃശ്യഭംഗി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെത്തുടർന്ന് ഒട്ടേറെ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
വാണിയമ്പാറ ദേശീയപാതയിൽനിന്ന് 5 കിലോമീറ്റർ തെക്കു ഭാഗത്തായാണ് പീച്ചി പാടം. മൂന്നു കിലോമീറ്റർ ദൂരം കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കുന്ന റോഡിലൂടെ വേണം സ്ഥലത്തെത്താൻ. വെള്ളം കയറുന്നതിനു മുൻപുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ നിലവിൽ ഡാമിൽ വെള്ളം ഉയർന്നതിനാൽ പീച്ചി പാടത്തും വെള്ളം കയറിക്കിടക്കുകയാണ്. അപകട സാധ്യതയുള്ള സ്ഥലമാണ് ഇവിടം. പത്തോളം മുങ്ങി മരണങ്ങൾ ഇവിടെ നടന്നിരുന്നു.
പീച്ചി പാടത്തേക്കെത്തിയ ഒട്ടേറെ വാഹനങ്ങൾ അടുത്ത ദിവസങ്ങളിലായി റോഡിൽ താഴ്ന്നിരുന്നു. പീച്ചി പാടത്തിന്റെ കാഴ്ച ആസ്വദിക്കാനെത്തുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.രമേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിവേദനം നൽകിയിരുന്നു. ആവശ്യമായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നതു തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.