ഡിങ്കി ബോട്ട് തകരാറിലായി, നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി
നിലമ്പൂർ∙ നിയുക്ത എംഎല്‍എ ആര്യാടന് ഷൗക്കത്തും പൊലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായി കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട
മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിച്ചപ്പോഴാണ് ഇവർ കുടുങ്ങിയത്.
Also Read
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. ഡിങ്കി ബോട്ടിന്റെ എന്ജിന് പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
രണ്ട് ബോട്ടുകളുടെയും എന്ജിന് തകരാറിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ.
തിരുവനന്തപുരത്തേക്ക് പോകാന്‍ ഇന്നു രാത്രിയിലുള്ള ട്രെയിനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

