
മാർ ഇവാനിയോസ് കോളജിൽ മെഗാ ‘റീ യൂണിയൻ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മാർ ഇവാനിയോസ് കോളജിൽ വിവിധ കാലഘട്ടങ്ങളിലായി പഠിച്ച 10,000 ത്തിലധികം പേരുടെ മഹാസംഗമം ഓഗസ്റ്റ് 2, 3 തീയതികളിലായി നടക്കും. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചാണ് പൂർവ വിദ്യാർഥി സംഘടനയായ അമിക്കോസിന്റെ ആഭിമുഖ്യത്തിൽ ‘എക്കോസ് ഓഫ് യെസ്റ്റർഡെ’ എന്ന പേരിൽ മെഗാ റീ യൂണിയൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരം വിവിധ കോൺക്ലേവുകളും നടക്കും. റജിസ്ട്രേഷനായി www.amicos.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.