
സ്കൂളിനു മുന്നിൽ വെള്ളക്കെട്ട്: തോന്നല്ലൂർ ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ തോന്നല്ലൂർ ഗവ. യുപി സ്കൂളിന്റെ പ്രവേശനവഴിയിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നതിനാൽ അധ്യയനവർഷം തുടങ്ങിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഇവിടെ വെള്ളക്കെട്ടുണ്ട്. നല്ല മഴ പെയ്യുന്ന ദിവസങ്ങളിൽ ഇത് രൂക്ഷമാകും. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ വിദ്യാർഥികളുടെ ബുദ്ധിമുട്ടേറും.
പ്രീപ്രൈമറി ഉൾപ്പെടെ 170 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ വളപ്പിൽ തന്നെയാണ് ജില്ലാ ഓട്ടിസം സെന്ററും. പന്തളം, തെക്കേക്കര, തുമ്പമൺ പ്രദേശങ്ങളിൽ നിന്നും കുടശനാട്, കുളനട എന്നിവിടങ്ങളിൽ നിന്നും നൂറിലധികം കുട്ടികൾ ഇവിടെയെത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളാണ് വെള്ളക്കെട്ട് കാരണം കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇവിടെ തന്നെ പ്രവർത്തിക്കുന്ന അങ്കണവാടിയിലെത്തുന്ന കുട്ടികളും ഈ വഴിയിലൂടെ വേണം ഉള്ളിലെത്താൻ.
അതേസമയം, വെള്ളക്കെട്ട് പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് നഗരസഭാ കൗൺസിലർ ലസിത നായർ പറഞ്ഞു. എംസി റോഡ്–പൊലീസ് സ്റ്റേഷൻ റോഡ് നിർമാണത്തിനായി 2.7 ലക്ഷം രൂപ വകയിരുത്തിയിരുന്നു. വേഗ പരിഹാരമെന്ന നിലയിൽ വെള്ളക്കെട്ടൊഴിവാക്കാനുള്ള ജോലികൾ ഉടൻ തുടങ്ങാനാണ് തീരുമാനമെ