
കണ്ണൂർ ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
വളപട്ടണം ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 110 കെവി ലൈനും അനുബന്ധ ടവറും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 14നും 15നും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ അഴീക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പ്രീപ്രൈമറി ടീച്ചർ
തടിക്കടവ്∙ ഗവ.ഹൈസ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ടീച്ചറിന്റെയും ആയയുടെയും താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 16 ന് 10.30 ന് സ്കൂൾ ഓഫിസിൽ.
ഫോമുകൾ പൂരിപ്പിച്ച് നൽകണം
തളിപ്പറമ്പ്∙ പരിയാരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പിന് ആവശ്യമായ ഫോമുകൾ 14 മുതൽ പഞ്ചായത്തിലെ അങ്കണവാടികൾ, കുടുബശ്രീ എഡിഎസ് എന്നിവ മുഖേന വിതരണം ചെയ്യും. പൂരിപ്പിച്ച ഫോറങ്ങൾ 28ന് മുൻപായി പൂരിപ്പിച്ച് അതത് കേന്ദ്രങ്ങളിൽ തിരിച്ചു നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അനുമോദിക്കുന്നു
നിടുമ്പ്രം ∙ കെഎസ്എസ്പിയു യൂണിറ്റ് അംഗങ്ങളുടെ മക്കൾ, പേരമക്കൾ എന്നിവരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ കാഷ് അവാർഡ് നൽകി അനുമോദിക്കും. അപേക്ഷകൾ 25നകം നൽകണം. 9447328285.
വാർഷിക മസ്റ്ററിങ്
കൂത്തുപറമ്പ് ∙ നഗരസഭയിൽ നിന്ന് 2024 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും ഈ മാസം 25 മുതൽ 2025 ഒക്ടോബർ 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തലശ്ശേരി ജനറൽആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.ഹരിപ്രസാദ്.
∙ജനറൽ സർജറി – ഡോ.നിനിത്ത്.
∙ഓർത്തോപീഡിക്സ് –ഡോ.വി.വിജുമോൻ.
∙ഗൈനക്കോളജി –ഡോ.വിജയലക്ഷ്മി.
∙നേത്ര വിഭാഗം –ഡോ.സുചിത്ര.
∙ഇഎൻടി –ഡോ.സാവിത്രി.
∙പൾമണോളജി –ഡോ.പ്രഷീൻ.
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം.
∙സ്കിൻ –ഡോ.ജ്യോതി, ഡോ.അബൂബക്കർ.
∙പിഎംആർ –ഡോ.കെ.പി.ഷീല.
∙സൈക്യാട്രി– ഡോ.മീനുമേരി.