
കാസർകോട് ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പരപ്പ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടികാഴ്ച 16ന് 10.30ന് നടക്കും
കുണിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ കായികാധ്യാപക ഒഴിവ്. അഭിമുഖം 16ന് 11നു സ്കൂളിൽ.
കുമ്പള ∙ ഗവ. സീനിയർ ബേസിക് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, യുപിഎസ്ടി ഹിന്ദി ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 11നു സ്കൂളിൽ. 9496139384.
പട്ട്ള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് ഒഴിവ്. അഭിമുഖം 17ന് 10.30നു സ്കൂളിൽ.
കൊന്നക്കാട് ∙ ഗവ. എൽപി സ്കൂളിൽ പ്രൈമറി അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 16നു രാവിലെ 10.30ന് ഓഫിസിൽ നടക്കും.
കാസർകോട് ∙ ഗവ. കോളജിൽ സംസ്കൃതം അധ്യാപക ഒഴിവ്. അഭിമുഖം 17ന് 11.30നു കോളജിൽ. 04994–256027.