
പാലക്കാട് ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്റ്റെനോഗ്രഫി പരിശീലനം
കുഴൽമന്ദം ∙ ഗവ. പ്രീ – എക്സാമിനേഷൻ ട്രെയ്നിങ് സെന്ററിൽ സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കെജിടിഇ ടൈപ്പ് റൈറ്റിങ് (ലോവർ, ഹയർ), ഷോർട് ഹാന്റ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് എന്നീ വിഷയങ്ങളിലാണു പരിശീലനം. പാലക്കാട്, തൃശൂർ ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷകൾ പാസായ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടിക വർഗക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ പഠനോപകരണങ്ങൾ, ദൂരപരിധിക്ക് അനുസൃതമായി സ്റ്റൈപൻഡ് എന്നിവ നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, പാസ്പോർട്ട് സൈസ് ഫോട്ടോ, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 16നു വൈകിട്ട് അഞ്ചിനകം കുഴൽമന്ദം ഗവ.പ്രീ-എക്സാമിനേഷൻ ട്രെയ്നിങ് സെന്ററിൽ അപേക്ഷ നൽകണം. 9048539228.
വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
വണ്ടിത്താവളം ∙ പട്ടഞ്ചേരി പഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിപ്രകാരം നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 16ന് ഉച്ചയ്ക്ക് 3 വരെ സ്വീകരിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
ബജറ്റ് ടൂറിസം; ബുക്കിങ് തുടങ്ങി
പാലക്കാട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ കൊട്ടിയൂർ ക്ഷേത്ര ദർശന യാത്രാ ബുക്കിങ് ആരംഭിച്ചു. രാവിലെ 5ന് ആരംഭിക്കുന്ന യാത്ര ആദ്യ ദിവസം കൊട്ടിയൂർ മഹാദേവ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാമന്നത് എന്നിവിടങ്ങളിൽ ദർശനം നടത്തും. പിറ്റേ ദിവസം പറശ്ശിനിക്കടവ് ക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം, പെരളശ്ശേരി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം മടക്കം. 1,820 രൂപയാണ് ചാർജ്. 94478 37985 83048 59018.
എഫ്ടിഎം ഒഴിവ്
വണ്ടിത്താവളം ∙ പെരുമാട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എഫ്ടിഎം ഒഴിവുണ്ട്. കൂടിക്കാഴ്ച 11നു രാവിലെ 10ന്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം സ്കൂളിൽ എത്തണം. 9946655373.
ഇൻസ്ട്രക്ടർ ഒഴിവ്
പാലക്കാട്∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 11ന് 10ന്. ഫോൺ: 0491-2532371, 8111874768
അധ്യാപക ഒഴിവ്
പാലക്കാട്∙ ചിറ്റൂർ ഗവ. ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്.കൂടിക്കാഴ്ച 11ന് 11ന്. 94006 38208
അധ്യാപക ഒഴിവ്
ആലത്തൂർ ∙ എരിമയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11നു രാവിലെ 11ന്.
ധനസഹായം: തീയതി നീട്ടി
പാലക്കാട് ∙ ഒബിസി വിഭാഗത്തിൽപെട്ട പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. www.bwin.kerala.gov.in, 0492 2222335
ക്ഷീര കർഷക പരിശീലന പരിപാടി
പാലക്കാട്∙ ആലത്തൂർ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ 17 മുതൽ 21 വരെ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കായി ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം സംഘടിപ്പിക്കും. പ്രവേശന ഫീസ് 20 രൂപ. ആധാർ / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം പരിശീലനത്തിൽ പങ്കെടുക്കാം. 13ന് വൈകിട്ട് 4ന് മുൻപായി [email protected], [email protected] സൈറ്റുമുഖേനയോ, 04922 226040, 9074993554, എന്നീ നമ്പറുകളിൽ വിളിച്ചോ റജിസ്റ്റർ ചെയ്യണം.
കൂടിക്കാഴ്ച ഇന്ന്
കാരാകുറുശ്ശി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി (ഉറുദു–പാർട്ട് ടൈം), സോഷ്യൽ സയൻസ് തസ്തികകളിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു സ്കൂളിൽ നടക്കും. ഫോൺ: 04924 249041.
അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സീനിയർ ഫിസിക്സ്, എച്ച്എസ്എസ്ടി സീനിയർ കൊമേഴ്സ്, എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ്, എച്ച്എസ്എസ്ടി ജൂനിയർ ഹിസ്റ്ററി, എച്ച്എസ്എസ്ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 11ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
ശ്രീകൃഷ്ണപുരം∙ മണ്ണമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ഈ മാസം 14ന് രാവിലെ 10.30ന് കോളജിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് : 9447072790,9447837384