
കാസർകോട് ജില്ലയിൽ ഇന്ന് (01-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കല്യോട്ട് ∙ ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, മലയാളം (സീനിയർ), കൊമേഴ്സ്, ഹിന്ദി (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10ന് സ്കൂൾ ഓഫിസിൽ. 9400916914.
ചിറ്റാരിക്കാൽ ∙ കണ്ണിവയൽ ഗവ. ടിടിഐയിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിൽ (പാർട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു രാവിലെ 11ന് ഓഫിസിൽ നടക്കും.
രാജപുരം ∙ കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ജ്യോഗ്രഫി, മലയാളം, കൊമേഴ്സ് (എല്ലാം സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 3ന് രാവിലെ 9.30ന് പേരടുക്കത്തെ ഹയർസെക്കൻഡറി സ്കൂൾ ഓഫിസിൽ.
രാജപുരം ∙ തായന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 4ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
ചെറുവത്തൂർ ∙ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി തയ്യൽ ടീച്ചർ (മലയാളം), ഓഫിസ് അറ്റൻഡന്റ്, ഫുൾ ടൈം മീനിയൽ (2) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുകൾ ഉണ്ട്. കൂടിക്കാഴ്ച 4ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും. 0467 2201015, 9400461761.
മടിക്കൈ ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 3ന് 11നു കാഞ്ഞിരപ്പൊയിലിലെ കോളജ് ഓഫിസിൽ. 04672081910.
എൻഡോവ്മെന്റിന് അപേക്ഷിക്കാം
നീലേശ്വരം ∙ എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെംബർമാരുടെ മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ബാങ്ക് ഹെഡ് ഓഫിസിൽ ജൂൺ 9 വൈകിട്ട് 5.30നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഡിടിപിസി ഓഫിസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനിയെ നിയമിക്കുന്നു. പ്രായപരിധി 21-36. അപേക്ഷ രേഖകൾ സഹിതം [email protected] എന്ന ഇ – മെയിൽ ഐഡിയിലേക്കു 16ന് അകം അയയ്ക്കണം. തിരഞ്ഞെടുക്കുന്നവർക്ക് മാസം 12000 രൂപ സ്റ്റൈപൻഡ് ലഭിക്കും. 8547162679.
അപേക്ഷകൾ ക്ഷണിക്കുന്നു
നീലേശ്വരം ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ 3ാം ക്ലാസിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള അപേക്ഷകർക്ക് ജൂൺ 6ന് 3 മണി വരെ നീലേശ്വരം കേന്ദ്രീയ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വെബ് സൈറ്റ് www.kvnileshwar.kvs.ac.in
പുരസ്കാര വിതരണം മാറ്റിവച്ചു
നീലേശ്വരം ∙ പട്ടേന ജനശക്തി സാംസ്കാരിക വേദി ഇന്നു നടത്താനിരുന്ന കൃഷ്ണൻ ഭട്ടതിരി സ്മൃതി പുരസ്കാര വിതരണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.
ലീഡേഴ്സ് മീറ്റ് ഇന്ന്
കാസർകോട് ∙ സമസ്ത നൂറാം വാർഷികാഘോഷ പ്രചാരണത്തിന്റെ ഭാഗമായി എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന നൂറിന കർമ പദ്ധതിയുടെ ജില്ലയിലെ ഉപസമിതി ശാക്തീകരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിൽ 2 കേന്ദ്രങ്ങളിലായി ലീഡേഴ്സ് മീറ്റ് നടക്കും. 9.30ന് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്, ബദിയടുക്ക മേഖലാ സമിതി രൂപീകരണവും 2നു ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിൽ മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെർക്കള, പെരുമ്പട്ട, തൃക്കരിപ്പൂർ മേഖലാ സമിതി രൂപീകരണവും നടക്കും. ദർസ്, അറബിക് കോളജ് തലങ്ങളിൽ ആദർശ സെമിനാർ നടത്തും.
ഗതാഗതം നിരോധിച്ചു
മഞ്ചേശ്വരം ∙ ബായിക്കട്ട – മിയാപദവ് റോഡിൽ അപകടകരമായ രീതിയിൽ മണ്ണിടിച്ചിൽ ഉള്ളതിനാൽ ഗതാഗതം പൂർണമായി നിരോധിച്ച് ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.