തീരുവ നടപടിയിൽ ട്രംപിന് ആശ്വാസം; ഫെഡറൽ കോടതി വിധിക്ക് സ്റ്റേ
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് അപ്പീൽ കോടതിയുടെ താൽക്കാലിക സ്റ്റേ. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് സ്റ്റേ.
കേസ് ജൂൺ 9ന് വീണ്ടും പരിഗണിക്കും. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടി ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലാണ് കോടതി നടപടി.
Also Read
ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും ആയിരുന്നു ഇന്നലെ ഫെഡറൽ കോടതിയുടെ വിധി. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചിരുന്നു.
1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read
അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞിരുന്നു. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും ഫെഡറൽ കോടതി നിരീക്ഷിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

