വിവാഹ വീട്ടിൽ മോഷണം: കിടപ്പുമുറിയിൽ സൂക്ഷിച്ച പണപ്പെട്ടി കവർന്നു; വീട്ടിൽ കയറിയത് വാതിലിന്റെ പൂട്ട് തകർത്ത്
കോഴിക്കോട് ∙ പേരാമ്പ്ര പൈതോത്ത് വിവാഹ വീട്ടിൽ കിടപ്പുമുറിയിൽ സൂക്ഷിച്ച പണപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു. പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് സംഭവം.
ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. പണം അടങ്ങിയ പെട്ടി വീടിന്റെ ഓഫിസ് മുറിയിൽ വച്ച് പൂട്ടി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു.
വീടിനു പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
Also Read
ഇന്ന് രാവിലെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് സമീപത്തുള്ള കുറ്റിക്കാട്ടിൽ പണപ്പെട്ടി കണ്ടത്.
തൊഴിലാളികൾ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.
പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

