
ഹാർഡ്വെയർ കട കത്തിനശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതാംഗോളി ∙ മുഖാരിക്കണ്ടത്ത് ഹാർഡ്വെയർ കട കത്തിനശിച്ചു.ഇന്നലെ രാവിലെ ഒൻപതോടെയാണ് അർഷ് എന്റർപ്രൈസസിന് തീപിടിച്ചത്. കട തുറന്ന് അൽപസമയത്തിനകം പെയ്ന്റ് സൂക്ഷിച്ച ഭാഗത്താണ് തീപടർന്നത്. തീ ആളിപ്പടരാൻ തുടങ്ങിയതോടെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയായി. പെയ്ന്റ്, വയറിങ് സാധനങ്ങൾ, ഇരുമ്പ്, സിമന്റ് എന്നിവ സൂക്ഷിച്ചിരുന്ന കെട്ടിടവും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. ചുമരുകളിലെ ഷീറ്റുകൾ ഉരുകി. ഷോർട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. 4.5 കോടി രൂപയുടെ നഷ്ടമുള്ളതായി കടയുടെ പാർട്ണർമാരായ ചെറൂണിയിലെ അൻസാറും അർഷാദും പറഞ്ഞു.
കാസർകോട് അഗ്നി രക്ഷാ നിലയത്തിൽനിന്ന് രണ്ടും കാഞ്ഞങ്ങാട് നിന്ന് ഒന്നും ഉപ്പളയിൽനിന്ന് രണ്ടും കുറ്റിക്കോലിൽനിന്ന് ഒന്നും യൂണിറ്റ് സ്ഥലത്തെത്തി ഉച്ചയ്ക്ക് ഒരു മണിയോടെ പൂർണമായി അണച്ചത്. സ്റ്റേഷൻ ഓഫിസർമാരായ കെ.ഹർഷ, സി.പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.കെ രാജേഷ് കുമാർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.എം.സതീശൻ, സുകു വർഗീസ്, ഇ.പ്രസീദ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺ കുമാർ, അഭിലാഷ്, സതീഷ് സിറാജ്ജുദ്ദീൻ,വൈശാഖ് കെ.ആർ.അജേഷ്. ഹോം ഗാർഡുമാരായ സോബിൻ, ശൈലേഷ്, സുമേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.