സംസ്ഥാനത്ത് മധ്യ-വടക്കൻ ജില്ലകളിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ ഇടിമിന്നലിൽ എറണാകുളം, കാസർഗോഡ് ജില്ലകളിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആരക്കുഴയിലാണ് ഇടിമിന്നലേറ്റ് വീട് തകർന്നു വീണത്. പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.
എന്നാൽ, അപകടസമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അതുപോലെ, കാസർഗോഡ് കുമ്പള ദേവീനഗറിലും ഇടിമിന്നൽ വലിയ തോതിൽ നാശനഷ്ടം വിതച്ചു.
ഇവിടെ ഒരു പുതിയ വീടിന്റെ ഇലക്ട്രിക് മീറ്ററും മെയിൻ സ്വിച്ചും പൂർണ്ണമായി കത്തിനശിക്കുകയുണ്ടായി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്.
ഇതിനിടയിൽ, കണ്ണൂർ കാക്കയംചാലിൽ ശക്തമായ മഴയിൽ ഒരു വീടിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു. ഈ സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുകയുമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

