സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റീലിനായി കൗമാരക്കാരന്റെ കണ്ണുകൾ കെട്ടി തീകൊളുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
റീൽ നിർമിക്കുന്നതിന്റെ ഭാഗമായി ഈ ക്രൂരകൃത്യം ക്യാമറയിൽ പകർത്തിയവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം 27-ാം തീയതിയാണ് ഈ ആക്രമണം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ കൗമാരക്കാരൻ നിലവിൽ ചികിത്സയിലാണ്. അതേസമയം, സാമ്പത്തിക തർക്കമാണ് ഈ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊള്ളലേറ്റ യുവാവിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിഡിയോയിൽ, പ്രതികളിൽ ഒരാൾ സ്കൂട്ടറിൽനിന്ന് പെട്രോൾ എടുത്തു ഹെൽമറ്റ് ധരിച്ചിരുന്ന കൗമാരക്കാരന്റെ ശരീരത്തിലേക്ക് ഒഴിക്കുന്നതും, മറ്റൊരാൾ തീപ്പെട്ടി ഉഴിഞ്ഞ് എറിഞ്ഞുകൊടുത്തു തീ കൊളുത്തുന്നതും വ്യക്തമായി കാണാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

