
കാസർകോട് ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വരയ്ക്കാം വായിക്കാം’ ക്യാംപ്
ഉദുമ ∙ അക്ഷരക്കളരി വായന വെളിച്ചം പരിപാടിയുടെ ഭാഗമായി പടിഞ്ഞാർ അംബിക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ‘വരയ്ക്കാം വായിക്കാം’ ക്യാംപ് നടത്തി. ക്യാംപിൽ പങ്കെടുത്തവർ ചിത്രങ്ങൾ വരച്ചു. ചിത്രങ്ങളെ കഥകളാക്കി മാറ്റി അവതരിപ്പിച്ചു. കാർത്തിക് അധ്യക്ഷത വഹിച്ചു. അനയ് അനീഷ്, കെ.പി.അർഥന, വൈഷ്ണവി, അമേയ, അമിത്ത്, ജ്യോതിഷ്, ആരവ്, നീരവ് അർജുൻ, തേജസ് എന്നിവർ പ്രസംഗിച്ചു.
100% വിജയം നേടി
കാസർകോട് ∙ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ 100% വിജയം നേടി. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 100 വിദ്യാർഥികളിൽ 69 ഡിസ്റ്റിങ്ഷൻ, 27 ഫസ്റ്റ് ക്ലാസും 4 വിദ്യാർഥികൾക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. പ്രാർഥന ആർ. രഞ്ജീവ് 493, ഹർഷിണി ഹരിഹരൻ 490, ഷദ ഷെരീഫ് 489 മാർക്കുകൾ നേടി. പന്ത്രണ്ടാം ക്ലാസിൽ 34 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 20 ഡിസ്റ്റിങ്ഷനും 14 ഫസ്റ്റ് ക്ലാസും ലഭിച്ചു. എൻ.എം.മാളവിക 484, മുഹമ്മദ് തൽഹ 479, പി.അഭിനവ് 465 മാർക്ക് വീതം നേടി.
സൈക്കോളജിസ്റ്റ് ഒഴിവ്
എളേരിത്തട്ട് ∙ ഇ.കെ.നായനാർ സ്മാരക ഗവ.കോളജിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കളജിയിൽ ബിരുദാനന്തര ബിദുരദമുള്ള ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ, പ്രവത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതം 19ന് വൈകിട്ട് 3ന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9447059690, 9847687414, 9188900213