
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു: വെഞ്ഞാറമൂട് ∙ ഗവ. എച്ച്എസ്എസിൽ ആരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണി പരിശീലന കോഴ്സുകളായ അസിസ്റ്റന്റ് റോബട്ടിക് ടെക്നിഷ്യൻ, ജിഎസ്ടി അസിസ്റ്റന്റ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറും മറ്റ് അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസുകൾ. പ്രായപരിധി:15–23. യോഗ്യത:എസ്എസ്എൽസി. അവസാന തീയതി 15.
∙തിരുവനന്തപുരം ∙ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പേട്ട ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 21ന് ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10, പ്ലസ് വൺ ക്ലാസ് പാസായ 15നും 23നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 15. ഫോൺ: 9947458302.
∙നെയ്യാറ്റിൻകര ∙ പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എക്സിം, എക്സിക്യൂട്ടീവ് അനിമേറ്റർ എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവധി ദിനങ്ങളിൽ മാത്രമാണ് ക്ലാസ്. 15ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 7994849688
ഇന്റർവ്യൂ 17ന്
തിരുവനന്തപുരം ∙ ഐടി സ്ഥാപനമായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) 17 ന് ടെക്നോപാർക്കിൽ ഇന്റർവ്യൂ നടത്തുന്നു. ടിസിഎസ് ഓഫിസിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്റർവ്യൂ. റജിസ്ട്രേഷന്: https://ibegin.tcs.com/iBegin/jobs/search
അധ്യാപക പരിശീലനം
നെയ്യാറ്റിൻകര ∙ സമഗ്ര ശിക്ഷാ കേരളം നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപക പരിശീലനം ഒന്നാം ഘട്ടം നാളെ മുതൽ 17 വരെയും അടുത്ത ഘട്ടം 19 മുതൽ 23 വരെയും നടത്തും. നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്എസ്എസ്, ഊരൂട്ടുകാല ഗവ. എംടി എച്ച്എസ്, നെയ്യാറ്റിൻകര ഗവ. ടൗൺ എൽപിഎസ്, നെയ്യാറ്റിൻകര ബിആർസി തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശീലനം.
കോഴ്സ് പ്രവേശനം
കഴക്കൂട്ടം∙ കാര്യവട്ടം ലക്ഷ്മി ഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ എംപിഇഎസ്, ബിപിഎഡ് കോഴ്സുകളിലേക്ക് ജൂൺ 19 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.Incpe.ac.in സന്ദർശിക്കുക.