
പാലക്കാട് ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം
∙ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴ സാധ്യത മൂലം യെലോ അലർട്ട്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
നാടക ശിൽപശാല
കടമ്പഴിപ്പുറം ∙ നാട്യശാസ്ത്ര സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ശിൽപശാല 9 മുതൽ 13 വരെ രംഗപീഠത്തിൽ നടക്കും. നരിപ്പറ്റ രാജു, വരുൺ മാധവൻ, സത്യൻ കോട്ടായി എന്നിവർ നേതൃത്വം നൽകും. 10 വയസ്സു മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കും.. താൽപര്യമുള്ളവർ ബന്ധപ്പെടുക. 9447329562, 7510567439 .