പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ദീർഘകാലത്തെ കഠിനതടവ് വിധിച്ച് കോടതി. പിരായിരി മാപ്പിളക്കാട് പന്തപ്പുലാക്കൽ നൗഷാദിനെയാണ് (50) വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവിനും 2.20 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടത്.
പിഴത്തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ടരവർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.സിന്ധു തങ്കം ആണ് കേസിൽ അന്തിമ വിധി പ്രസ്താവിച്ചത്.
പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ വിനോജ് വലിയാറ്റൂർ ആണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് സഹായകരമായി സീനിയർ സിവിൽ പൊലീസ് ഓഫിസർ കലാധരനും ഒപ്പമുണ്ടായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രമിക കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾക്ക് എഎസ്ഐ ടി.ആർ.സതി, സിപിഒ സബിത എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

