
കണ്ണൂർ ജില്ലയിൽ ഇന്ന് (28-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതിമുടക്കം
താഴെ ചൊവ്വ∙ ഓവുപാലം, വാട്ടർ അതോറിറ്റി, കിഴുത്തള്ളി, കെവിആർ ജീപ്പ് എന്നിവിടങ്ങളിൽ 9.00– 1.00, പന്നിക്കുന്ന്, ഡോക്ടർ റോഡ് 8.00– 2.00.
ഷട്ടിൽ ടൂർണമെന്റ് ഇന്നുമുതൽ
മോറാഴ∙ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം മേയ് 15നും 16നും നടത്തുന്ന 65ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ്, കല്യാശ്ശേരി നിയോജക മണ്ഡലംതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്നു മുതൽ 30വരെ ഗ്രന്ഥാലയം ഫ്ലഡ്ലിറ്റ് കോർട്ടിൽ രാത്രി 7നാണ് മത്സരം. വിജയികൾക്ക് യഥാക്രമം 3000, 2000 രൂപ പ്രൈസ് മണിയും ട്രോഫിയും നൽകും. പങ്കെടുക്കുന്ന ടീമുകൾ 98479 03082, 9747781501, നമ്പറിൽ ബന്ധപ്പെടണം.
സമാധാന സംഗമം 4ന്
പയ്യന്നൂർ ∙ പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ശ്രീനാരായണ വിദ്യാലയത്തിൽ മേയ് 4ന് 9.30ന് സംഘടിപ്പിക്കുന്ന സമാധാന സംഗമത്തിൽ ആഗോള സമാധാന പ്രവർത്തകനും ഗാന്ധിയനുമായ ഡോ.പി.വി.രാജഗോപാൽ പങ്കെടുക്കും.
വുഷു ചാംപ്യൻഷിപ്
കണ്ണൂർ∙ ജില്ലാ സബ് ജൂനിയർ വുഷു ചാംപ്യൻഷിപ് മേയ് 3നു മട്ടന്നൂർ യുപി സ്കൂളിൽ നടക്കും. പങ്കെടുക്കാൻ നാളേക്കകം റജിസ്റ്റർ ചെയ്യണം. 9447705678.