
വയനാട് ജില്ലയിൽ ഇന്ന് (28-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്കൂൾ പ്രവേശനം; ബത്തേരി∙ കേൾവി, സംസാര പരിമിതികളുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന പൂമല സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് എയ്ഡഡ് സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ പ്ലസ്ടു വരെ പ്രവേശനം ആരംഭിച്ചു. സൗജന്യ ഹോസ്റ്റൽ സൗകര്യവും സ്പീച്ച് തെറപ്പിയും ലഭിക്കും. 9947810190
മത്സരം ഇന്ന്
പുൽപള്ളി ∙ ശിവഗിരി മഠത്തിൽ നടക്കുന്ന ശ്രീശാരദാ പ്രതിഷ്ഠാ ഉത്സവം ധർമ മീമാംസ പരിഷത്തിനു മുന്നോടിയായി ഗുരുധർമ പ്രചാരണ മാതൃസഭയുടെ നേതൃത്വത്തിലുള്ള ചിത്ര പോസ്റ്റർ രചനാ മത്സരം ഇന്ന് 10 മുതൽ എസ്.എൻ.ബാലവിഹാറിൽ നടക്കും. ഗുരുവിന്റെ ലഹരി വിരുദ്ധ ദർശനങ്ങൾ, ഗുരു ഗാന്ധിജി സംഗമ ശതാബ്ദിയുടെ കാലിക പ്രസക്തി എന്നീ വിഷയങ്ങളിലാണ് മത്സരം. 9447934036.
കൂടിക്കാഴ്ച
മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 6ന് രാവിലെ 11 ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ. 04935 299424.
∙ ബ്ലോക്ക് പഞ്ചായത്തിൽ വെറ്ററിനറി സർജൻ നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 5ന് രാവിലെ 11 ന് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 9446 640420.