വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ എൻജിനീയർ രാഹുൽ ശർമയുടെ (27) മൃതദേഹം കണ്ടെടുത്തു. വിവാഹജീവിതത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ദുരന്തം രാഹുലിനെ കവർന്നെടുക്കുകയായിരുന്നു.
ടണൽ നിർമാണ കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്നു രാഹുൽ. അപകടത്തെത്തുടർന്ന് താൻ പ്രിയതമന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൽപന (20) നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
എന്നാൽ, ഇന്നലെ മൃതദേഹം കണ്ടെത്തിയതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു. ദുരന്തത്തിൽ മരിച്ച മറ്റ് രണ്ടുപേരുടെ കൂടി മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടേതാണ് കണ്ടെടുത്ത മറ്റ് മൃതദേഹങ്ങൾ. ഇതോടെ ഈ അപകടത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം ആറായി ഉയർന്നു.
മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:
– മീനാക്ഷി പാലത്തിന് സമീപം തകർന്ന പള്ളിയുടെ ഭാഗം.
– പാലത്തിന് മറുഭാഗത്ത് നിർമാണ കമ്പനിയുടെ താൽക്കാലിക ഓഫീസ് പ്രവർത്തിച്ചിരുന്ന പ്രദേശം.
– പുഴയുടെ മറുകരയിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്കിടയിൽ. നിലവിൽ, മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
തുടർന്ന് അവരവരുടെ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. അതേസമയം, ബംഗാൾ സ്വദേശിയായ രാകേഷ് ഗുച്ചൈത് (സർവേയർ), ഹിമാചൽപ്രദേശ് സ്വദേശിയായ വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്.
ഹിമാചൽപ്രദേശ് മണ്ഡി സ്വദേശിയായ രാഹുൽ, ചെമ്പ്രറോഡിലെ വാടകവീട്ടിലായിരുന്നു കൽപനയ്ക്കൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ജോലിക്കായി പോയ രാഹുൽ പിന്നീട് തിരിച്ചെത്തിയില്ല.
കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഹിമാചലിൽ നിന്ന് പിതാവ് രൂപ്ദേവ് ശർമയും അമ്മാവൻ രാംവീർ ശർമയും, വിദേശത്തുനിന്ന് സഹോദരനും വയനാട്ടിലെത്തുകയായിരുന്നു. ഇവർ എത്തിയ ശേഷമാണ് അപകടത്തിന്റെ ഗൗരവം കൽപന തിരിച്ചറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

