
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്താംതരം തുല്യത റജിസ്ട്രേഷൻ
ആര്യനാട്∙ സാക്ഷരത മിഷൻ നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യത പുതിയ ബാച്ചിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 9496995777.
തടി ഡിപ്പോകളിൽ ഇ ലേലം
തിരുവനന്തപുരം ∙ വനംവകുപ്പ് – തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ ലേലം നടത്തും. www.mstceccomerce.com, www.forest.kerala.gov.in
കവിതാരചന മത്സരം
തിരുവനന്തപുരം∙ ലോക ഭൗമദിനത്തിന്റെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യുപി വിഭാഗത്തിലെ വിദ്യാർഥികൾക്കായി ‘പ്രകൃതി വിഭവ സംരക്ഷണം’ എന്ന വിഷയത്തിൽ മലയാളത്തിൽ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. കവിതകൾ തപാൽ മുഖേന കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ പിഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ [email protected], [email protected] ഇമെയിൽ വഴിയോ അയയ്ക്കാം. അവസാന തീയതി: 30.
കെഎഎസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം ∙ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയ്നിങ് സെന്ററിൽ 6 മാസത്തെ സൗജന്യ കെഎഎസ് പരീക്ഷാ പരിശീലനം നൽകുന്നു. പിഎസ്സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
അധ്യാപക ഒഴിവ്
ശ്രീകാര്യം ∙ ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 8 ന് രാവിലെ 9 ന് നടത്തും. ഫോൺ: 0471 2591018, 2592059.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കഴക്കൂട്ടം ∙ ഗവ. വനിതാ ഐടിഐയിൽ കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും. ഫോൺ: 0471 2418317.
ദക്ഷിണേന്ത്യൻ കബഡി ടൂർണമെന്റ്
പോത്തൻകോട് ∙ ക്ഷത്രിയാസ് കബഡി അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ കബഡി ടൂർണമെന്റ് 19നു നടക്കും. പോത്തൻകോട് കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 5.30ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അധ്യക്ഷനാകും. തമിഴ്നാട്ടിൽ നിന്നും രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളാണ് മത്സരത്തിനെത്തുന്നത്.
ബോണക്കാട് കുരിശുമല തീർഥാടനം; രണ്ടാംഘട്ടം നാളെ
വിതുര∙ ‘കിഴക്കിന്റെ കാൽവരി’ എന്ന് അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയിലേക്കുള്ള തീർഥാടനത്തിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. ‘വിശുദ്ധ കുരിശ് പ്രത്യാശയുടെ ഉറവിടം’ എന്നതാണ് ഇത്തവണത്തെ തീർഥാടനത്തിന്റെ ആപ്ത വാക്യം. ആദ്യ ഘട്ടം ഞായറാഴ്ച സമാപിച്ചിരുന്നു. ആദ്യ ഘട്ട തീർഥാടനം നടന്ന നാല് ദിനങ്ങളിലായി നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. നെടുമങ്ങാട് റീജൻ കോ–ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലീൻ, കുരിശുമല റെക്ടർ ഫാ.ഡോ.ടി.ബിനു, ഫാ.ഷൈജു ദാസ്,ഫാ.ഷാജി ഡി.സാവിയോ, ഫാ. റിനോയ് കാട്ടിപ്പറമ്പിൽ, ഫ്രാൻസി അലോഷ്യസ്, ഫാ.അനു ജോർജ്, വിജയനാഥ്, ബൈജു തെന്നൂർ, ജോയ് വിതുര എന്നിവർ ഏകോപിപ്പിക്കും. നാളെ രാവിലെ 8.30 ന് കുരിശിന്റെ വഴി, 9 ന് നടക്കുന്ന പീഡാനുഭവ പ്രഭാഷണം ബോണക്കാട് ഇടവക വികാരി ഫാ.റിനോയ് കാട്ടിപ്പറമ്പിൽ നയിക്കും. തുടർന്ന് കുരിശാരാധന, കുരിശു വന്ദനം.