തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഇത് ഇങ്ങനെ സംഭവിച്ചു എന്നാണ് പൊതുജനങ്ങളുടെ ചോദ്യം. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ല.
ദീര്‍ഘകാല വൈദ്യുത കരാര്‍ പിണറായി വിജയന്റെ കാലത്ത് റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ വീഴ്ച മറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെ പഴിചാരുകയാണ് യുഡിഎഫ് എന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു.
പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി സോളാര്‍ സംഭരിച്ച് മുന്നോട്ട് പോകാനുള്ള ആലോചന കെഎസ്ഇബി തലത്തില്‍ നടക്കുന്നുണ്ട്. 2014 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളും നിലവിലെ സാഹചര്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളാണ് രാഷ്ട്രീയ രംഗത്ത് സജീവമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

