യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിലാണ് ഈ പുതിയ ചലച്ചിത്രം നിർമ്മിക്കുന്നത്.
‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് പി ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലം- തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. ‘Actor Cop’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന പ്രമുഖ ഇൻഫ്ലുവൻസർ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ആക്ടർ കോപ്പ് (ബിബിൻ ജോസഫ്) എന്നിവർക്ക് പുറമേ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ തുടങ്ങിയ പ്രമുഖരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഇതുവരെ ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
രാജ്കുമാർ ഭാസ്കരൻ ഛായാഗ്രഹണവും രത്നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ:
കല: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സംഗീതം: സഞ്ജീവ് കൃഷ്ണൻ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: സന്ദീപ് ശ്രീധരൻ, അസോസിയേറ്റ് ഡയറക്ടർ: സഞ്ജയ് ജി കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്.ആർ, പ്രൊമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ്.
ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിലും മറ്റ് നിർണ്ണായക വിവരങ്ങളും അധികം വൈകാതെ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

