കോഴിക്കോട്∙ ഐ ലീഗിൽ ജയം തുടരാൻ ഗോകുലം കേരള എഫ്സി സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് കളത്തിലിറങ്ങുന്നു. എതിരാളികൾ എസ്സി ബെംഗളൂരു. അവസാന മത്സരത്തിൽ ഇന്റർ കാശിയെ 6-2ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇന്ന് ഇറങ്ങുന്നത്. നിലവിൽ 10 മത്സരം പൂർത്തിയാക്കിയ ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് എസ്സി ബെംഗളൂരു.
രാത്രി ഏഴിനാണ് മത്സരം. ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ നിന്നോ ഗോകുലം കേരളം എഫ്സി ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നോ വാങ്ങാവുന്നതാണ്. അതേസമയം, സ്ത്രീകൾക്ക് പ്രവേശനം സൗജനമാണ്.
നാംധാരിയോട് രണ്ട് ഗോളിന് തോറ്റെങ്കിലും തൊട്ടടുത്ത മത്സരത്തിൽ ശക്തരായ ഇന്റർ കാശിയെ തോൽപ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പുതിയ വിദേശതാരം സിനിസ സ്റ്റാനിസാവിച്ചിന്റെ വരവ് ടീമിന് കരുത്ത് പകർന്നിട്ടുണ്ട്. സ്റ്റാനിസാവിച്ച് എത്തിയതോടെ ടീമിന്റെ ഗോൾക്ഷാമത്തിനും അറുതിയായി.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാതിരുന്ന ഗോകുലം അവസാന നാലു മത്സരത്തിൽ മാത്രം 12 ഗോളുകളാണ് എതിർ പോസ്റ്റിൽ നിക്ഷേപിച്ചത്. സീസണിൽ 10 മത്സരം പൂർത്തിയാക്കിയ ഗോകുലം ഇതുവരെ രണ്ട് മത്സരങ്ങളിൽ തോറ്റു. നാലു മത്സരം ജയിക്കുകയും നാല് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. മറുവശത്ത് 10 മത്സരം കളിച്ച ബെംഗളൂരു രണ്ട് മത്സരത്തിൽ മാത്രമാണ് ജയിച്ചത്.
English Summary:
Gokulam Kerala vs SC Bengaluru, I-League 2024-25 Match- Live Updates
TAGS
I League Football
Gokulam Kerala FC
Kozhikode News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]