തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവിനെയാണ് തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു അഞ്ജു. ഇവരുടെ ആണ്‍സുഹൃത്തിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തിലൂടെയാണ് അഞ്ജു മാരായമുട്ട ഒളിലില്‍ കഴിയുകയാണെന്ന് മനസിലായത്.
സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കുട്ടിയ വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
37 വയസിനുള്ളില്‍ ഏഴ് കുട്ടികളെ പ്രസവിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്കിയ മൊഴി.
ഇതില്‍ രണ്ട് കുട്ടികള്‍ ഇവരുടെ ആദ്യ ഭര്‍ത്താവിന്റെ കൂടെയും മൂന്ന് കുട്ടികള്‍ ഇവരുടെ ഒപ്പവും ഒരു കുട്ടി മരിച്ചു പോവുകയും ഒരു കുട്ടിയെ വില്‍ക്കുകയും ചെയ്തുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ പൊലീസ് വിശദമായി അന്വേഷിക്കും.
കുട്ടിയെ വിറ്റു എന്ന കുറ്റത്തിന് യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യാനാണ് തീരുമാനം.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കൈമാറിയത്. ഏഴാം മാസമാണ് അഞ്ജു തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ പേരും വിലാസമാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
ഏപ്രില്‍ ഏഴിനാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ ആശുപത്രിയില്‍ വെച്ചു തന്നെ കുഞ്ഞിനെ കൈമാറിയെന്നാണ് വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നത്.
പല തവണയായി മൂന്നു ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നും ഇവര്‍ പറയുന്നു. The post ’37 വയസിനിടെ പ്രസവിച്ചത് ഏഴുതവണ’; പിടികൂടിയത് ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന്; കുട്ടിയെ വിറ്റ അമ്മ അറസ്റ്റില്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

