പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഭീമാകാരമായ നരസിംഹാവതാരത്തിന് മുന്പില് സ്വര്ണവാളേന്തി നില്‍ക്കുന്നയാളാണ് പോസ്റ്ററിലുള്ളത്. നരസിംഹാവതാരത്തിന് മുന്നില്‍നില്‍ക്കുന്നത് അസുര രാജാവായ ഹിരണ്യകശിപുവാണെന്നാണ് സൂചന.
വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന് അവതരിക്കും. ഇരുളും സംഘര്‍ഷവും പിച്ചിച്ചീന്തിയ ലോകത്ത് ഇതിഹാസത്തിന്റെ അവതാരത്തിന്, പാതി മനുഷ്യനും പാതി സിംഹവുമായ അവതാരം, ഭഗവാന് വിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരത്തിന് സാക്ഷ്യംവഹിക്കൂ- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.
മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3 ഡി ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കെ.ജി.എഫിന്റെയും കാന്താരയുടെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്.
അശ്വിന് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്പ ധവാന്, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]