സ്റ്റോക്കോമിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനപ്രകാരം 2026 ലെ സമാധാന നൊബേൽ പുരസ്കാരം പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം പിള്ളയ്ക്ക് (നവി പിള്ള) ലഭിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ വ്യക്തിത്വം, 2008 മുതൽ 2014 വരെയുള്ള കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയതയ്ക്കും ലിംഗവിവേചനത്തിനുമെതിരായ പോരാട്ടങ്ങളിൽ നിയമരംഗത്ത് അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നവി പിള്ള. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ഇവർ ജനിച്ചത്.
തമിഴ്നാട് സ്വദേശിയായ മുത്തശ്ശൻ കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസപരമായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ നവി പിള്ള, നൊട്ടാൽ സർവകലാശാലയിൽ നിന്ന് ബി.എ, എൽ.എൽ.ബി ബിരുദങ്ങളും, ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് എൽ.എൽ.എം ബിരുദവും കരസ്ഥമാക്കി.
തുടർന്ന് 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും നേടിയാണ് ഇവർ രംഗത്ത് സജീവമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

