
നടി അഞ്ജു കുര്യന് വിവാഹിതയാവുന്നു. റോഷന് കരിപ്പയാണ് വരന്.
കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യന്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചെന്നൈയില്‍ ആയിരുന്നു അഞ്ജു കുര്യന്റെ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മോഡലിംഗിലും സജീവമായിരുന്നു.
2013 ല്‍ അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ഈ ചിത്രത്തിലേത്. View this post on Instagram A post shared by Anju Kurian (Ju) (@anjutk10) View this post on Instagram A post shared by Anju Kurian (Ju) (@anjutk10) തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്, മേപ്പടിയാന്, അബ്രഹാം ഓസ്ലര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമെത്തിയ നേരത്തിന് ശേഷം ചെന്നൈ ടു സിംഗപ്പൂര്‍, ഇഗ്ലൂ, സില നേരങ്ങളില്‍ സില മനിതര്‍കള്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
2018 ല്‍ പുറത്തെത്തിയ ഇദം ജഗത് ആണ് അഭിനയിച്ച തെലുങ്ക് ചിത്രം. : നാടക കലാകാരന്മാരുടെ സിനിമ; ‘ഹത്തനെ ഉദയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]